യുപിയിൽ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു
Thursday, June 20, 2024 12:39 AM IST
ലക്നോ: ഉത്തർപ്രദേശിലെ ശ്രാവസ്തി ജില്ലയിൽ നദിയിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. മാലിപൂർ പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവമുണ്ടായത്. ഒഴുക്കിൽപ്പെട്ട ഒരാളെ രക്ഷപെടുത്തി.
രപ്തി നദിയിൽ ആറ് പേർ ഉച്ചയ്ക്ക് കുളിക്കാൻ പോയിരുന്നു. ഇവരിൽ സംഗംലാൽ (22), മനോഹർ ലാൽ (21) എന്നിവരാണ് മുങ്ങി മരിച്ചത്. നദിയിൽ നിന്നും രക്ഷപെടുത്തിയ സന്ദീപ് എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് മാലിപൂർ എസ്എച്ച്ഒ ജയ്ഹാരി മിശ്ര പറഞ്ഞു.
പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. ലൈൻമാൻമാരായി ജോലി ചെയ്തവരാണ് അപകടത്തിൽ പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവർ കടുത്ത ചൂടിനെ തുടർന്നാണ് നദിയിൽ കുളിക്കാൻ ഇറങ്ങിയത്.