കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 42 ആയി
Thursday, June 20, 2024 6:25 PM IST
ചെന്നൈ: കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. നിരവധി പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
അതേസമയം സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റീസ് പി. ഗോകുല്‍ ദാസ് അടങ്ങുന്ന കമ്മീഷന് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പറഞ്ഞു.
മൂന്ന് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്നും ഉന്നതലയോഗത്തിന് ശേഷം സ്റ്റാലിൻ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ രണ്ട് സ്ത്രീകള്‍ അടക്കം പത്ത് പേരെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തുനിന്ന് 900 ലീറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തു.