പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി: വി​ല്ല​ൻ രാ​സ​മാ​ലി​ന്യം ത​ന്നെ​യെ​ന്ന് കു​ഫോ​സ് സ​മ​ഗ്ര പ​ഠ​ന റി​പ്പോ​ര്‍​ട്ട്
പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി: വി​ല്ല​ൻ രാ​സ​മാ​ലി​ന്യം ത​ന്നെ​യെ​ന്ന് കു​ഫോ​സ് സ​മ​ഗ്ര പ​ഠ​ന റി​പ്പോ​ര്‍​ട്ട്
Thursday, June 20, 2024 12:14 PM IST
കൊ​ച്ചി: പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി​ക്ക് കാ​ര​ണം രാ​സ​മാ​ലി​ന്യം ത​ന്നെ​യാ​ണെ​ന്ന് കു​ഫോ​സി​ന്‍റെ സ​മ​ഗ്ര പ​ഠ​ന റി​പ്പോ​ര്‍​ട്ട്. വ്യ​വ​സാ​യ​ശാ​ല​ക​ളി​ല്‍ നി​ന്ന​ട​ക്കം പു​റ​ന്ത​ള​ളി​യ രാ​സ​മാ​ലി​ന്യ​ങ്ങ​ള്‍ മ​ത്സ്യ​ങ്ങ​ളു​ടെ കൂ​ട്ട​ക്കു​രു​തി​ക്ക് കാ​ര​ണ​മാ​യെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലു​ള​ള​ത്.

ഹൈ​ഡ്ര​ജ​ന്‍ സ​ള്‍​ഫൈ​ഡി​ന്‍റെ​യും അ​മോ​ണി​യ​ത്തി​ന്‍റെ​യും കൂ​ടി​യ അ​ള​വാ​ണ് വി​ല്ല​നാ​യ​ത്. ജ​ല​ത്തി​ല്‍ ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​യാ​നു​ള​ള പ്ര​ധാ​ന കാ​ര​ണ​വും രാ​സ​സാ​ന്നി​ധ്യം ത​ന്നെ​യെ​ന്ന് റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ അ​ള​വ് കു​റ​ഞ്ഞ​ത് മൂ​ലം മ​ത്സ്യ​ങ്ങ​ള്‍​ക്ക് പു​റ​മെ ഒ​ട്ടേ​റെ ജ​ല​ജീ​വി​ക​ള്‍​ക്കും ജീ​വ​നാ​ശം സം​ഭ​വി​ച്ചു​വെ​ന്നും കു​ഫോ​സി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പാ​താ​ളം മു​ത​ല്‍ മു​ള​വു​കാ​ട് വ​രെ​യു​ള​ള ജ​ല​ത്തി​ലെ സാം​പി​ളു​ക​ളി​ലും രാ​സ​സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ കൈ​വ​ഴി​ക​ളി​ലൂ​ടെ വേ​മ്പ​നാ​ട്ടു​കാ​യ​ലി​ല​ട​ക്കം എ​ത്തു​ന്നു​ണ്ട്. ഘ​ന​ലോ​ഹ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും മ​റ്റ് വി​ഷ​രാ​സ​വ​സ്തു​ക്ക​ളും ജ​ല​ത്തി​ല്‍ ക​ണ്ടെ​ത്തി. പെ​രി​യാ​റി​നെ സം​ര​ക്ഷി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ശി​പാ​ര്‍​ശ​യും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ ത​ന്നെ രാ​സ​സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന കു​ഫോ​സ് റി​പ്പോ​ര്‍​ട്ട് അ​വ​ഗ​ണി​ച്ച് പി​സി​ബി വാ​ദ​ത്തെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ മ​റു​പ​ടി ന​ല്‍​കി​യ​ത് ഏ​റെ വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. കു​ഫോ​സി​ന്‍റെ സ​മ​ഗ്ര റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രി​യാ​റി​ലെ മ​ത്സ്യ​ക്കു​രു​തി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<