കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​കാതി​ക്ര​മം. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് സം​ഭ​വം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​ടു​ക്കി തൊ​ടു​പു​ഴ സ്വ​ദേ​ശി ഫൈ​സ​ലി​നെ താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി​നി​യാ​യ 21 വയസുകാ​രി​യാ​ണ് ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​യ​റി​യ ഫൈ​സ​ൽ യു​വ​തി​യു​ടെ തൊ​ട്ട​ടു​ത്ത സീ​റ്റി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ഇ​യാ​ൾ ശ​ല്യ​പ്പെ​ടു​ത്തു​ക​യും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​ക​യും ചെ​യ്ത​താ​യി യു​വ​തി ക​ണ്ട​ക്ട​റോ​ട് പ​രാ​തി പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ണ്ട​ക്ട​റു​ടെ​യും ഡ്രൈ​വ​റു​ടെ​യും സ​ഹാ​യ​ത്തോ​ടെ താ​മ​ര​ശേ​രി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.