ക​ണ്ണൂ​രി​ൽ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
ക​ണ്ണൂ​രി​ൽ ക​ട​ലി​ൽ കു​ടു​ങ്ങി​യ​ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, May 31, 2024 7:10 AM IST
ക​ണ്ണൂ​ർ: ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ൽ, ജ​ലാ​ൽ എ​ന്നി​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പുലര്‍ച്ചെ ഒന്നോടെയാണ് ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്.

നീലേശ്വരത്ത് നിന്ന് താനൂരേയ്ക്ക് പോവുകയായിരുന്നു ബോട്ടാണ് യന്ത്ര തകരാർ മൂലം കടലിൽ കുടുങ്ങിയത്.

പി​ന്നാ​ലെ ശ​ക്ത​മാ​യ കാ​റ്റി​ൽ ബോ​ട്ട് താ​നേ നീ​ങ്ങി മാ​ഹി​ തീ​ര​ത്തു നി​ന്ന് പ​ത്ത് നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലേ​ക്ക് പോയി. തു​ട​ർ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.


മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ ബോ​ട്ടി​ലെ​ത്തി​യാ​ണ് കോ​സ്റ്റ​ൽ പോ​ലീ​സ് ക​ട​ലി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ത​ല​ശേ​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ബോ​ട്ട് ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷാ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റും ഇ​രു​ട്ടും പ്ര​തി​സ​ന്ധി​യാ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<