വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി
Saturday, April 8, 2023 3:21 PM IST
ബംഗളൂരു: മദ്യലഹരിയില്‍ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് പിടിയില്‍. 40കാരനായ യാത്രക്കാരനെയാണ് ജീവനക്കാര്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറിയത്.
രാവിലെ 7.56ന് ഡല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേയ്ക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ഇയാള്‍ എമര്‍ജന്‍സി എക്സിറ്റ് തുറക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ടയുടനെ ജീവനക്കാര്‍ ക്യാപ്റ്റനെ വിവരമറിയിച്ചശേഷം ഇയാളെ അവിടെനിന്ന് മാറ്റുകയും താക്കീത് നല്‍കുകയും ചെയ്തു.
പിന്നീട് ബംഗളൂരുവില്‍ വിമാനം ലാന്‍ഡ് ചെയ്തയുടനെ ഇയാളെ സിഐഎസ്എഫിന് കൈമാറുകയായിരുന്നു.