ചി​റ്റൂ​ർ: ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ചി​റ്റൂ​രി​ൽ ദേ​ശീ​യ പാ​ത​യി​ൽ ബ​സ് ട്ര​ക്കു​ക​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ മ​രി​ച്ചു. ആ​ന്ധ്ര റോ​ഡ് കോ​ർ​പ​റേ​ഷ​ന്‍റെ ബ​സ് ര​ണ്ട് ട്ര​ക്കു​ക​ളി​ലാ​യി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചി​റ്റൂ​ർ- ബം​ഗ​ളൂ​രു ദേ​ശീ​യ പാ​ത​യി​ല്‍ മൊ​ഗി​ളി​ഘ​ട്ടി​ലാ​ണ് അ​പ​ക​ടം. തി​രു​പ്പ​തി​യി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

തി​രു​പ്പ​തി തി​രു​മ​ല ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​രാ​യി​രു​ന്നു ബ​സി​ലെ യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.