തോട്ടം ഉടമയ്ക്കു നേരേ കാട്ടുപോത്തിന്റെ ആക്രമണം; നട്ടെല്ലിന് പരിക്ക്
Wednesday, September 18, 2024 10:26 AM IST
ഇടുക്കി: ഏലത്തോട്ടത്തിൽ നിന്ന ഉടമയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്ക്. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലിൽ നെടുംപറമ്പിൽ സ്റ്റെല്ല (65) യ്ക്കാണ് പരിക്കേറ്റത്.
തൊഴിലാളികൾക്കൊപ്പം നിന്ന ഇവരെ കാട്ടുപോത്ത് പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. തുടർന്ന് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇവർക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പെരിയാൽ കടുവ സങ്കേതത്തിൽനിന്നാണ് കാട്ടുപോത്ത് കൃഷിയിടത്തിൽ എത്തിയത്. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർആവശ്യപ്പെട്ടു.