ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം
Tuesday, September 17, 2024 5:11 PM IST
കൽപ്പറ്റ: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് മരിച്ചത്.
ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയതായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.