ലോറിയും കാറും കൂട്ടിയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്
Tuesday, September 17, 2024 10:58 PM IST
ചെങ്ങന്നൂർ: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേർക്ക് പരിക്ക്. എംസി റോഡിൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷനു സമീപമുണ്ടായ അപടത്തിൽ കാർയാത്രികരായ അഞ്ചുപേർക്കാണ് പരിക്കേറ്റത്.
മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ മറ്റൊരു വാഹനത്തിനെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ തിരുനൽവേലിയിൽ നിന്നും കൊച്ചിയിലേക്ക് പോയ ലോറിയിൽ ഇടിക്കുകയായിരുന്നു.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി.