കോന്നിയിലെ ജനവാസമേഖലയില്‍ കാട്ടുപോത്തുകളിറങ്ങി; വനംവകുപ്പ് സ്ഥലത്ത്
Wednesday, September 18, 2024 10:40 AM IST
പത്തനംതിട്ട: കോന്നി ഇളംകൊള്ളൂര് സ്കൂളിന് സമീപം രണ്ട് കാട്ടുപോത്തുകളിറങ്ങി. ഇവയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
രാത്രിയോടെയാണ് ജനവാസമേഖലയിൽ കാട്ടുപോത്തുകളെ കണ്ടത്. നിലവിൽ ഇവ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടില്ല.
ഇവയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് ആദ്യമായാണ് കാട്ടുപോത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറഞ്ഞു.