നിപയിൽ ആശ്വാസം ; മൂന്നു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്
Tuesday, September 17, 2024 7:58 PM IST
മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് മൂന്നു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.
ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര് ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഹൈറിസ്ക് കാറ്റഗറിയിലുള്ള മൂന്നു പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.