നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി; ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
Wednesday, September 18, 2024 10:26 AM IST
കോഴിക്കോട്: താമരശേരി അടിവാരം സ്വദേശിനിയായ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഇയാളുടെ സുഹൃത്തായ അടിവാരം സ്വദേശി പി.കെ.പ്രകാശിനെയും പോലീസ് അറസ്റ്റ് ചെയ്തു.
യുവതിക്കും ഭര്‍ത്താവിനും ചില കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായിരുന്നു. ഇത് പരിഹരിക്കാന്‍ നഗ്നപൂജ നടത്തണമെന്ന് പ്രകാശ് യുവതിയുടെ ഭര്‍ത്താവിനെ ഉപദേശിക്കുകയായിരുന്നു.
പിന്നാലെ ഇതിന് വഴങ്ങണമെന്ന് പറഞ്ഞ് ഭര്‍ത്താവ് ഇവരെ പലവട്ടം ഉപദ്രവിച്ചു. ഇതോടെ യുവതി താമരശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.