ന്യൂ​ഡ​ൽ​ഹി: ഉ​ത്സ​വ സീ​സ​ണു മു​ന്നോ​ടി​യാ​യി ആ​മ​സോ​ണ്‍ പ്രൈം ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഈ ​മാ​സം 22 മു​ത​ലും അ​ല്ലാ​ത്ത​വ​ർ​ക്കാ​യി 23 മു​ത​ലും ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ആ​മ​സോ​ണ്‍ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു.

വ​ൻ വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ല​ക്‌​ട്രോ​ണി​ക്ക് ഗൃ​ഹ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണി​തെ​ന്ന് ആ​മ​സോ​ണ്‍ വ്യ​ക്ത​മാ​ക്കി. പു​തി​യ ച​ര​ക്ക് സേ​വ​ന നി​കു​തി സ്ലാ​ബ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷ​മു​ള്ള ആ​മ​സോ​ണി​ന്‍റെ ആ​ദ്യ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ലാ​ണ് 22 ന് ​ആ​രം​ഭി​ക്കു​ന്ന​ത്.


സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ​ക്ക് 40 ശ​ത​മാ​നം വ​രെ ഇ​ള​വ് കി​ട്ടും. ഇ​ല​ക്‌​ട്രോ​ണി​ക്സ്, ഫാ​ഷ​ൻ, ബ്യൂ​ട്ടി, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ൽ 80 ശ​ത​മാ​ന​വും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക് 70 ശ​ത​മാ​ന​വും ഇ​ള​വ് ല​ഭി​ക്കും.

ടെ​ലി​വി​ഷ​ൻ ഹോം ​അ​പ്ല​യ​ൻ​സ​സ് തു​ട​ങ്ങി​യ​വ​യ്ക്ക് 65 ശ​ത​മാ​ന​വും ആ​മ​സോ​ണ്‍ ഫ്രെ​ഷ്, അ​ല​ക്സ, ഫ​യ​ർ ടി​വി, ആ​മ​സോ​ണ്‍ കി​ൻ​ഡി​ൽ എ​ന്നി​വ​യ്ക്ക് 50 ശ​ത​മാ​നം വ​രെ​യും കി​ഴി​വ് ല​ഭി​ക്കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.