കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ൽ അ​​നു​​കൂ​​ല വാ​​ർ​​ത്ത​​ക​​ൾ ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ പു​​ത്ത​​ൻ ഉ​​ണ​​ർ​​വി​​നു വ​​ഴി​​തെ​​ളി​​ക്കു​​ന്നു. അ​​മേ​​രി​​ക്ക​​ൻ പ്ര​​തി​​രോ​​ധ​​ങ്ങ​​ളെ ത​​ക​​ർ​​ക്കാ​​ൻ ച​​ര​​ടു​​വ​​ലി​​ക​​ൾ​​ക്ക് എ​​ഷ്യ​​ൻ സ​​ഖ്യം ന​​ട​​ത്തി​​യ നീ​​ക്കം സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​യി​​ൽ കു​​തി​​ച്ചു ചാ​​ട്ട​​ത്തി​​ന് അ​​വ​​സ​​രമൊ​​രു​​ക്കും. വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി​​യാ​​ൽ ദീ​​പാ​​വ​​ലി​​ക്കു മു​​ന്നോ​​ടി​​യാ​​ള്ള വെ​​ടി​​ക്കെ​​ട്ടി​​ന് ഓ​​ഹ​​രി​​വി​​പ​​ണി ഉ​​ട​​നെ തു​​ട​​ക്കം കു​​റി​​ക്കാം.

ഇ​​ന്ത്യ​​ക്കും ചൈ​​ന​​യ്ക്കു​​മൊ​​പ്പം റ​​ഷ്യ സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ പു​​തി​​യ പ്ര​​ഖ്യാ​​പ​​ന​​ങ്ങ​​ളും ധ​​ന​​മ​​ന്ത്രാ​​ല​​യം നി​​കു​​തി ഘ​​ട​​ന​​യി​​ൽ വ​​രു​​ത്തി​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യു​​ടെ തി​​രി​​ച്ചുവ​​ര​​വി​​നു വേ​​ഗ​​ത സ​​മ്മാ​​നി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു വി​​പ​​ണി വൃ​​ത്ത​​ങ്ങ​​ൾ.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ര​​ണ്ടാം സാ​​മ്പ​​ത്തി​​ക ശ​​ക്തി​​യാ​​യ ചൈ​​ന​​യു​​മാ​​യു​​ള്ള വ്യാ​​പാ​​ര​​ബ​​ന്ധം മെ​​ച്ച​​പ്പെ​​ടു​​ന്ന​​ത് ഉ​​ണ​​ർ​​വ് ഉ​​ള​​വാ​​ക്കും. പു​​തി​​യ നി​​ക്ഷേ​​പ പ്ര​​വാ​​ഹ​​ങ്ങ​​ൾ, നി​​ർ​​മാ​​ണ സാ​​ങ്കേ​​തി​​കവി​​ദ്യ, ചൈ​​ന​​യു​​ടെ ശു​​ദ്ധ ഊ​​ർ​​ജ വി​​ത​​ര​​ണ ശൃം​​ഖ​​ല​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം ഇ​​ന്ത്യ​​ൻ വ​​ള​​ർ​​ച്ച​​യ്ക്കു വേ​​ഗ​​ത സ​​മ്മാ​​നി​​ക്കാം. മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ഇ​​ന്ത്യ​​യു​​ടെ ചൈ​​നീ​​സ് ക​​യ​​റ്റു​​മ​​തി 14.2 ബി​​ല്യ​​ൺ ഡോ​​ള​​ർ മാ​​ത്ര​​മാ​​ണ്, എ​​ന്നാ​​ൽ ഇ​​റ​​ക്കു​​മ​​തി 113.5 ബി​​ല്യ​​ൺ ഡോ​​ള​​റാ​​ണ്.
അ​​മേ​​രി​​ക്ക ഏ​​ർ​​പ്പെ​​ടു​​ത്തി​​യ 50 ശ​​ത​​മാ​​നം പ്ര​​തി​​കാ​​ര തീ​​രു​​വ​​യു​​ടെ ആ​​ഘാ​​തം ജ​​നു​​വ​​രി​​ക്ക് മു​​ന്നേ ഇ​​ന്ത്യ മ​​റി​​ക​​ട​​ക്കാ​​മെ​​ന്ന് അ​​വ​​സ്ഥ​​യി​​ലേ​​ക്കാ​​ണ് കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങു​​ന്ന​​ത്. ഇ​​തി​​നി​​ട​​യി​​ൽ ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റി​​നെ അ​​മേ​​രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു ക്ഷ​​ണി​​ച്ച​​തി​​നു പി​​ന്നി​​ൽ നി​​ൽക്ക​​ക്ക​​ള്ളി​​യി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലേ​​ക്കു കാ​​ര്യ​​ങ്ങ​​ൾ നീ​​ങ്ങു​​മെ​​ന്ന യു​​എ​​സ് വാ​​ണി​​ജ്യ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ളി​​ൽനി​​ന്നു​​ള്ള സ​​മ്മ​​ർ​​ദ​​മാ​​യി വി​​ല​​യി​​രു​​ത്താം.

ഇ​​തി​​നി​​ടെ റി​​സ​​ർ​​വ് ബാ​​ങ്ക് പ​​ലി​​ശനി​​ര​​ക്കി​​ൽ കൂ​​ടു​​ത​​ൽ ഇ​​ള​​വു​​ക​​ൾ​​ക്ക് നീ​​ക്കം ന​​ട​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ബു​​ൾ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ. ആ​​ർ​​ബി​​ഐ ജ​​നു​​വ​​രി​​ക്ക് ശേ​​ഷം അ​​ടി​​സ്ഥാ​​ന പ​​ലി​​ശ നി​​ര​​ക്കി​​ൽ 100 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​വ് വ​​രു​​ത്തി. ദീ​​പാ​​വ​​ലി​​ക്ക് മു​​ന്നോ​​ടി​​യാ​​യി പു​​തി​​യ പ്ര​​ഖ്യാ​​പ​​നം കേ​​ന്ദ്രബാ​​ങ്കി​​ൽ​​നി​​ന്നും പ്ര​​തീ​​ക്ഷി​​ക്കാം, നാ​​ണ​​യ​​പെ​​രു​​പ്പം നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ നീ​​ങ്ങു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ. ജി​​എ​​സ്ടി ഇ​​ള​​വു​​ക​​ൾ ഉ​​ത്സ​​വവേ​​ള​​യി​​ൽ വാ​​ഹ​​നവി​​ൽ​​പ്പ​​ന ഉ​​യ​​ർ​​ത്തും.

ഒ​​പ്പം, കാ​​ർ നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ ഓ​​ഹ​​രി​​ക​​ളി​​ലും ഉ​​ണ​​ർ​​വി​​ന് സാ​​ധ്യ​​ത. ഓ​​ട്ടോ ഓ​​ഹ​​രി​​ക​​ൾ പോ​​യ​​വാ​​രം മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചു. ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ, ചെ​​റി​​യ കാ​​റു​​ക​​ൾ, ബ​​സ്, ട്ര​​ക്ക് തു​​ട​​ങ്ങി​​യ​​വ​​യു​​ടെ നി​​കു​​തി 28ൽനി​​ന്ന് 18 ശ​​ത​​മാ​​ന​​മാ​​ക്കി​​യ​​ത് ഓ​​ട്ടോ സൂ​​ചി​​ക​​യെ അ​​ഞ്ച് ശ​​ത​​മാ​​നം ഉ​​യ​​ർ​​ത്തി.
ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യെ ത​​ള​​ർ​​ത്താ​​ൻ രാ​​ജ്യാ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ ന​​ട​​പ്പ് വ​​ർ​​ഷം ഓ​​ഹ​​രി​​യി​​ൽ​​നി​​ന്നും 16 ബി​​ല്യ​​ൺ ഡോ​​ള​​റാ​​ണ് പി​​ൻ​​വ​​ലി​​ച്ച​​ത്. യു​​എ​​സ് തീ​​രു​​വ വി​​ഷ​​യം വി​​വി​​ധ ക​​മ്പ​​നി​​ക​​ളു​​ടെ വ​​രു​​മാ​​ന​​ത്തെ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തി​​യ​​ത് മൂ​​ലം ഈ ​​വ​​ർ​​ഷം നി​​ഫ്റ്റി​​ക്ക് നാ​​ല​​ര ശ​​ത​​മാ​​ന​​മേ ഉ​​യ​​രാ​​നാ​​യു​​ള്ളൂ.

നി​​ഫ്റ്റി സൂ​​ചി​​ക പോ​​യ​​ വാ​​രം 314 പോ​​യി​​ന്‍റ് ഉ​​യ​​ർ​​ന്നു. സൂ​​ചി​​ക 24,426 പോ​​യി​​ന്‍റി​​ൽ​​നി​​ന്നും മു​​ൻ​​വാ​​രം വ്യ​​ക്ത​​മാ​​ക്കി​​യ 24,833 ലെ ​​ആ​​ദ്യ പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് ര​​ണ്ടം പ്ര​​തി​​രോ​​ധ​​മാ​​യി സൂ​​ചി​​പ്പി​​ച്ച 25,240 നെ ​​ല​​ക്ഷ്യ​​മാ​​ക്കി നീ​​ങ്ങി​​യ​​ങ്കി​​ലും 24,933 വ​​രെ ഉ​​യ​​ർ​​ന്നു​​ള്ളു. വാ​​രാ​​ന്ത്യം സൂ​​ചി​​ക 24,741 പോ​​യി​​ന്‍റി​​ലാ​​ണ്.

നി​​ഫ്റ്റി​​ക്ക് ഈ ​​വാ​​രം 24,94625,152 പോ​​യി​​ൻ​​റ്റി​​ൽ പ്ര​​തി​​രോ​​ധ​​മു​​ണ്ട്, ഇ​​ത് മ​​റി​​ക​​ട​​ന്നാ​​ൽ 25,577 വ​​രെ മു​​ന്നേ​​റാം. വി​​പ​​ണി​​ക്ക് 24,52124,302 പോ​​യി​​ന്‍റി​​ൽ താ​​ങ്ങ് പ്ര​​തീ​​ക്ഷി​​ക്കാം.

സെ​​ൻ​​സെ​​ക്സ് 79,809നി​​ന്നും 80,028 പോ​​യി​​ന്‍റി​​ലേ​​ക്ക് താ​​ഴ്ന്ന ഘ​​ട്ട​​ത്തി​​ൽ പു​​റ​​ത്തു​​വ​​ന്ന അ​​നു​​കൂ​​ല വാ​​ർ​​ത്ത​​ക​​ൾ നി​​ക്ഷേ​​പ​​ക​​രെ ബ്ലൂ​​ചി​​പ്പ് ഓ​​ഹ​​രി​​ക​​ളി​​ൽ പി​​ടി​​മു​​റു​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ച്ച​​തോ​​ടെ സൂ​​ചി​​ക 81,297 പോ​​യി​​ന്‍റ് വ​​രെ ഉ​​യ​​ർ​​ന്ന​​ങ്കി​​ലും വ്യാ​​പാ​​രാ​​ന്ത്യം 80,710 പോ​​യി​​ന്‍റി​​ലാ​​ണ്. സെ​​ൻ​​സെ​​ക്സി​​ന് ഈ ​​വാ​​രം 81,32881,947 പോ​​യി​​ന്‍റി​​ൽ പ്ര​​തി​​രോ​​ധ​​മു​​ണ്ട്, ഇ​​തു മ​​റി​​ക​​ട​​ന്നാ​​ൽ 83,216 വ​​രെ സ​​ഞ്ച​​രി​​ക്കാം. ഉ​​യ​​ർ​​ന്ന റേ​​ഞ്ചി​​ൽ വി​​ൽ​​പ്പ​​നസ​​മ്മ​​ർ​​ദം ഉ​​ട​​ലെ​​ടു​​ത്താ​​ൽ 80,05979,409 പോ​​യി​​ന്‍റി​​ൽ താ​​ങ്ങു​​ണ്ട്.
വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ പോ​​യ​​വാ​​രം വി​​റ്റ​​ഴി​​ച്ച​​ത് 5666.90 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ളാ​​ണ്, തു​​ട​​ർ​​ച്ച​​യാ​​യ പ​​ത്താം വാ​​ര​​മാ​​ണ് അ​​വ​​ർ വി​​ൽ​​പ്പ​​ന​​കാ​​രാ​​യ​​ത്. ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ ഇ​​തു​​പ​​താം വാ​​ര​​ത്തി​​ലും വാ​​ങ്ങ​​ലു​​കാ​​രാ​​ണ്. പോ​​യ​​വാ​​രം അ​​വ​​ർ നി​​ക്ഷേ​​പി​​ച്ച​​ത് 13,444.09 കോ​​ടി രൂ​​പ​​യാ​​ണ്.
വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​രു​​ടെ വി​​ൽ​​പ്പ​​ന മൂ​​ലം രൂ​​പ​​യു​​ടെ മൂ​​ല്യ​​ത്തി​​ൽ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ച്ച. ഡോ​​ള​​റി​​ന് മു​​ന്നി​​ൽ 88.27ൽ ​​ഇ​​ട​​പാ​​ടു​​ക​​ൾ തു​​ട​​ങ്ങി​​യ രൂ​​പ ഒ​​ര​​വ​​സ​​ര​​ത്തി​​ൽ 87.98ലേ​​ക്ക് ശ​​ക്തി​​പ്രാ​​പി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ട് റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ച്ച​​യാ​​യ 88.36ലേ​​ക്ക് നീ​​ങ്ങി​​യ ശേ​​ഷം ക്ലോ​​സിം​​ഗി​​ൽ 88.26 ലാ​​ണ്.

രാ​​ജ്യാ​​ന്ത​​ര സ്വ​​ർ​​ണ വി​​ല​​യി​​ൽ റി​​ക്കാ​​ർ​​ഡ് മു​​ന്നേ​​റ്റം. ട്രോ​​യ് ഔ​​ൺ​​സി​​ന് 3446 ഡോ​​ള​​റി​​ൽ നി​​ന്നും 3547 പ്ര​​തി​​രോ​​ധം ത​​ക​​ർ​​ത്ത് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന നി​​ല​​വാ​​ര​​മാ​​യ 3600 ഡോ​​ള​​റി​​ൽ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്നു. യു ​​എ​​സ് തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തി ഫെ​​ഡ് റി​​സ​​ർ​​വ് പ​​ലി​​ശ നി​​ര​​ക്കു​​ക​​ളി​​ൽ ഭേ​​ദ​​ഗ​​തി​​ക​​ൾ​​ക്ക് ഒ​​രു​​ങ്ങു​​മെ​​ന്ന സൂ​​ച​​ന​​ക​​ൾ നി​​ക്ഷേ​​പ​​ക​​രെ മ​​ഞ്ഞ​​ലോ​​ഹ​​ത്തി​​ൽ വാ​​ങ്ങ​​ലു​​കാ​​രാ​​ക്കി. നി​​ല​​വി​​ലെ ബു​​ള്ളി​​ഷ് മൂ​​ഡ് ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ 3700 ഡോ​​ള​​ർ അ​​ക​​ലെ​​യ​​ല്ല. അ​​തേ സ​​മ​​യം ലാ​​ഭ​​മെ​​ടു​​പ്പി​​ന് ഏ​​ത​​വ​​സ​​ര​​ത്തി​​ലും ഫ​​ണ്ടു​​ക​​ൾ നീ​​ക്കം ന​​ട​​ത്താം.