75 ശതമാനം വരെ ഇളവുമായി കോട്ടയം മൈജി ഫ്യൂച്ചറില്‍ ഗ്രാൻഡ് സെയില്‍
Monday, September 8, 2025 10:58 PM IST
കോട്ടയം: ഡിജിറ്റല്‍ ഗാഡ്ജറ്റ്സിലും ഹോം അപ്ലയന്‍സസിലും സ്പെഷല്‍ വിലക്കുറവും സമ്മാനങ്ങളുമായി കോട്ടയം മൈജി ഫ്യൂച്ചറില്‍ ഗ്രാൻഡ് സെയില്‍ ഈ മാസം 10 വരെ നടക്കും. ഓണത്തിരക്കിനിടെ ഓഫറുകളില്‍ ഷോപ്പ് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഈ പ്രത്യേക ഗ്രാൻഡ് സെയില്‍ ഓഫറുകള്‍ പ്രയോജനപ്പെടുത്താം.
സ്മാര്‍ട്ട് ഫോണുകളും ടാബ്ലെറ്റുകളും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1250 രൂപയുടെ കാഷ്ബാക്ക് ലഭിക്കും.14,888 രൂപ മുതല്‍ ലാപ്ടോപ്പ് സ്വന്തമാക്കാം.
മറ്റ് ഗാഡ്ജറ്റുകള്‍, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി എന്നിവയ്ക്ക് 75 ശതമാനംവരെ ഓഫര്‍ ലഭ്യമാണ്.
പവര്‍ ബാങ്ക്, ബ്ലൂ ടൂത്ത് സ്പീക്കര്‍ തുടങ്ങിയവ 333 രൂപയ്ക്കും സ്മാര്‍ട്ട് വാച്ച്, ഇയര്‍ബഡ്സ് തുടങ്ങിയവ 899 രൂപയ്ക്കും ലഭ്യമാണ്. ഇതോടൊപ്പം മൈജി ഓണം മാസ് ഓണത്തിന്റെ സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരം കൂടിയാവുകയാണ് ഗ്രാന്‍ഡ് ഷോപ്പിംഗ് ദിനങ്ങള്‍.
ആകെ 25 കോടി രൂപ വിലമതിക്കുന്ന ഡിസ്കൗണ്ടുകളും സമ്മാനങ്ങളുമാണ് മൈജി ഓണത്തിലൂടെ നല്‍കുന്നത്.