അമോദിനി ഇന്ത്യ പ്രോജക്ട് സിംബാബ്വെയിലേക്ക്
Saturday, September 6, 2025 10:58 PM IST
മരട്: സ്ത്രീകളുടെ സാമ്പത്തിക ഡിജിറ്റല്‍ ശക്തീകരണം മുന്‍നിര്‍ത്തി സ്ത്രീകള്‍ നയിക്കുന്ന സാമൂഹിക സംരംഭമായ അമോദിനി ഇന്ത്യ പ്രോജക്ട് ആഫ്രിക്കന്‍ രാജ്യമായ സിംബാബ്വെയിലേയ്ക്കു പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു.
ആമോദിനി സിംബാബ്വെയുടെ ഔദ്യോഗിക ഫ്ളാഗ്ഓഫ് കുണ്ടന്നൂര്‍ ലെ മെറിഡിയനില്‍ നടന്ന ചടങ്ങില്‍ വ്യാപാര വാണിജ്യ ഉപമന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദി നിര്‍വഹിച്ചു.
സിംബാബ്വെ വ്യാപാര കമ്മീഷണര്‍ ബൈജു മോഹന്‍കുമാര്‍, നേഷന്‍സ് വ്യാപാര കമ്മീഷണര്‍ രാഹുല്‍ സുരേഷ്, കോമണ്‍വെല്‍ത്ത് ഗ്രൂപ്പ് വ്യാപാര കമ്മീഷണര്‍ രമേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.