ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഓണം ഓഫറുകൾ തുടരുന്നു
Monday, September 8, 2025 10:58 PM IST
തൃശൂർ: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ 70 ശതമാനംവരെ വിലക്കുറവുമായി ഓണം മെഗാ ഓഫറുകൾ തുടരുന്നു.
ഓണത്തോടനുബന്ധിച്ച് പ്രമുഖ ബ്രാൻഡുകൾ വ്യത്യസ്തമായ ഓഫറുകളാണ് ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്.
മറ്റു സമ്മാനങ്ങളും നേടാൻ അവസരമുണ്ട്. എക്സ്ചേഞ്ച് ഓഫറുകൾ, കാഷ്ബാക്ക്, പലിശയില്ലാത്ത ഇഎംഐ സ്കീമുകൾ, കാർഡ് പർച്ചേസുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, എക്സ്റ്റെന്റഡ് വാറന്റി സ്കീമുകൾ തുടങ്ങിയവയോടെ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാം.
2026 ജനുവരി 31 വരെ പർച്ചേസ് ചെയ്യുന്പോൾ ജി-മാർട്ട് വക്കാ ലക്കാ ഓഫറിൽ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, അഞ്ച് കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാനുള്ള അവസരം ജി-മാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കേരളത്തിലുടനീളമുള്ള എല്ലാ ഹൈടെക് ഷോറൂമുകളിലും ലാഭകരമായ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നുവെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു.
ഇടനിലക്കാരെ ഒഴിവാക്കി കന്പനികളിൽനിന്നു നേരിട്ട് പർച്ചേസ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന അധികലാഭവും ഉപഭോക്താക്കൾക്ക് ഓഫറുകളായും ഡിസ്കൗണ്ടായും ജി-മാർട്ട് നൽകുന്നു.
അന്താരാഷ്ട്ര ബ്രാൻഡുകൾ നൽകുന്ന ഓഫറുകൾക്കും എക്സ്റ്റെന്റഡ് വാറന്റികൾക്കും പുറമേയാണിത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവയും മികച്ച ഓഫറുകളോടെ സ്വന്തമാക്കാം.