ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജർമൻ വിദ്യാഭ്യാസ പ്രദർശനം നാളെ കൊച്ചിയിൽ
Thursday, July 31, 2025 11:34 PM IST
എറണാകുളം: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജർമൻ വിദ്യാഭ്യാസ പ്രദർശനം നാളെ എറണാകുളത്ത് രവിപുരത്തുള്ള മേഴ്സി ഹോട്ടലിൽ നടക്കും.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന വിദ്യാഭ്യാസ പ്രദർശനത്തിൽ ജർമൻ സർവകലാശാലകളുടെ ഔദ്യോഗിക പ്രതിനിധികളുമായി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരിൽ സംസാരിക്കാൻ അവസരം ലഭിക്കും.
ജർമൻ പബ്ലിക് /അക്രഡിറ്റഡ് സർവകലാശാലകളിൽ ഐടി എൻജിനിയറിംഗ്, ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, നാച്ചുറൽ സയൻസ്, ഹെൽത്ത്, സ്പോർട്സ്, മീഡിയ ഡിസൈൻ, ഗെയിം ആൻഡ് ആനിമേഷൻ ഉൾപ്പടെ നിരവധി മേഖലകളിൽ ബിരുദം മുതൽ മാസ്റ്റേഴ്സ്വരെ ട്യൂഷൻ ഫീസില്ലാതെയും കുറഞ്ഞ ട്യൂഷൻ ഫീസിലും പഠിക്കാം. ഇംഗ്ലീഷ് മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ ആയുള്ള നൂറിലധികം കോഴ്സുകൾ പരിചയപ്പെടാൻ പ്രദർശനമേള അവസരമൊരുക്കുന്നു.
പ്ലസ് ടു കഴിഞ്ഞ് ഫൗണ്ടേഷൻ പ്രോഗ്രാം ചെയ്യാതെതന്നെ നേരിട്ട് അഡ്മിഷൻ നേടാവുന്ന ബിരുദ കോഴ്സുകളെക്കുറിച്ച് അറിയാനും പ്രദർശന മേളയിൽ പങ്കെടുക്കുന്നവർക്ക് കഴിയും. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ഒരു ലക്ഷം രൂപവരെ പ്രതിമാസം സ്റ്റൈപ്പൻഡ് ലഭിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് പ്രോഗ്രാമായ ഔസ്ബിൽഡിംഗ്, നഴ്സുമാർക്കും ഹെൽത്ത് കെയർ പ്രഫഷണൽസിനുമുള്ള കരിയർ കേന്ദ്രീകൃത മാസ്റ്റേഴ്സ് കോഴ്സുകൾകായുള്ള ഡെസ്കും മേളയിൽ ഉണ്ടായിരിക്കും.
അക്കാദമിക് പ്രൊഫൈൽ പരിശോധനകൾ, എപിഎസ്, വിസ, വിദ്യാഭ്യാസ വായ്പ, പബ്ലിക് യൂണിവേഴ്സിറ്റി അഡ്മിഷനായുള്ള അക്കാദമിക് പ്രൊഫൈൽ പരിശോധനകൾ തുടങ്ങിയവയ്ക്കായി പ്രത്യേക കൗണ്ടറുകളും മേളയുടെ പ്രത്യേകതയാണ്.
വിദ്യാദ്യാസ വിദഗ്ധർ നയിക്കുന്ന സെമിനാറുകളും ഉണ്ടാകും. ജർമൻ വിദ്യാഭ്യാസ മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് യോഗ്യതാടിസ്ഥാനത്തിൽ 50 ശതമാനംവരെയുള്ള പ്രത്യേക സ്കോളർഷിപ്പുകളും ഒപ്പം 50,000 രൂപ വരെ മൂല്യമുള്ള ഡിസ്കൗണ്ട് കൂപ്പണുകളും ലഭിക്കും.
ജർമ്മൻ ഭാഷ പരിശീലനത്തിൽ പ്രത്യേക ഓഫറുകൾ, പ്രൊഫൈൽ അസസ്മെന്റ് എന്നിവയും ഉണ്ടാകും. സ്പോട് അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ എല്ലാ അക്കാദമിക് രേഖകളും പാസ്പോർട്ട് പകർപ്പും കരുതണം. പ്രവേശനം സൗജന്യം.
പങ്കെടുക്കുന്നവർ www. santa monicaedu.inഎന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999നമ്പറുകളിൽ ബന്ധപ്പെടാം.