ഐസിഎല്‍ ഫിന്‍കോര്‍പിന്റെ പുതിയ എന്‍സിഡി ഇഷ്യു ഇന്നുമുതൽ
Thursday, July 31, 2025 2:14 AM IST
കൊച്ചി: സുരക്ഷിതമായ നിക്ഷേപത്തിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുന്നതിനുള്ള അവസരവുമായി ഐസിഎല്‍ ഫിന്‍കോര്‍പിന്റെ പുതിയ സെക്യൂര്‍ഡ് റെഡീമബിള്‍ നോണ്‍കണ്‍വേര്‍ട്ടബിള്‍ ഡിബഞ്ചര്‍ (എന്‍സിഡി) ഇഷ്യൂ ഇന്ന് ആരംഭിക്കും. ക്രിസില്‍ ബിബി/സ്റ്റേബിള്‍ റേറ്റിംഗുള്ള ഈ എന്‍സിഡി ഇഷ്യൂ ഓഗസ്റ്റ് 13 വരെ ലഭ്യമായിരിക്കും.
ഒരു എന്‍സിഡിക്ക് 1000 രൂപയാണ് മുഖവില. 10 സ്കീമുകളിലായി 10 ഓപ്ഷനുകളോടുകൂടിയ ഈ ഇഷ്യൂവില്‍ 10.50 ശതമാനം മുതല്‍ 12.00 ശതമാനം വരെയാണു പലിശനിരക്ക്. ഏറ്റവും കുറഞ്ഞ അപേക്ഷാതുക 10,000 രൂപയാണ്. ഇതിലൂടെ ഈ അവസരം കൂടുതല്‍ നിക്ഷേപകരിലേക്ക് എത്തുന്നു.
ഈ ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാനും അവര്‍ക്കായി ഉപയോഗിക്കാനുമാണ് ഐസിഎല്‍ ഫിന്‍കോര്‍പ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.