എയർ ന്യൂസിലൻഡ് മേധാവിയായി ഇന്ത്യൻ വംശജൻ
Thursday, July 31, 2025 11:34 PM IST
കൊച്ചി: എയർ ന്യൂസിലൻഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ നിഖിൽ രവിശങ്കറിനെ നിയമിച്ചു. നിലവിൽ എയർലൈനിന്റെ ചീഫ് ഡിജിറ്റൽ ഓഫീസറാണ്. ഗ്രെഗ് ഫോറാന്റെ പിൻഗാമിയായി ഒക്ടോബർ 20ന് നിഖിൽ സ്ഥാനമേറ്റെടുക്കും.
അഞ്ചു വർഷമായി ന്യൂസിലൻഡ് എയർലൈനിൽ സേവനം ചെയ്യുന്ന നിഖിൽ രവിശങ്കർ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഉപഭോക്തൃ സേവനങ്ങൾ, ലോയൽറ്റി സംവിധാനങ്ങൾ എന്നിവയുടെ ആധുനികവത്കരണത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.