പിട്ടാപ്പിള്ളില്‍ റിയല്‍ ഓണം ഓഫര്‍ ആരംഭിച്ചു
Thursday, July 31, 2025 11:34 PM IST
കൊച്ചി: പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ ഓണം ഓഫര്‍ ‘വന്‍ ഓണം, പൊന്‍ ഓണം, പിട്ടാപ്പിള്ളില്‍ റിയല്‍ ഓണം’ സ്കീം പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ അവതരിപ്പിച്ചു.
ഇടപ്പള്ളി ഷോറൂമില്‍ നടന്ന ചടങ്ങില്‍ വേനല്‍ക്കാല സമ്മാന പദ്ധതിയായ ബൈ ആന്‍ഡ് ഫ്ളൈ സ്കീമിന്റെ വിജയികളെയും തെരഞ്ഞെടുത്തു. കളമശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന് നറുക്കെടുപ്പ് നടത്തി.
കൗണ്‍സിലര്‍ സഹന എം.സംമ്പാജി, മുന്‍ കൗണ്‍സിലര്‍ മാര്ട്ടിന് തായങ്കരി, സ്ഥലം ഉടമ സി.എം. ഹൈദ്രോസ്, പിട്ടാപ്പിള്ളില്‍ മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, സിഇഒ കിരണ്‍ വര്‍ഗീസ്, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, മരിയ പോള്‍, അജോ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
2025 വര്‍ഷത്തെ ഓണം ഓഫറിന്റെ ഭാഗമായി 2025 വിജയികളെയാണ് തെരഞ്ഞെടുക്കുന്നത്. ഗൃഹോപകരണങ്ങള്‍, സ്വര്‍ണനാണയങ്ങള്‍, റിസോര്‍ട്ട് വെക്കേഷനുകള്‍, ഗിഫ്റ്റ് വൗച്ചര്‍ തുടങ്ങിയവയാണ് വിജയികള്‍ക്കു സമ്മാനമായി നല്‍കുന്നത്.
ഇതിനു പുറമെ വിവിധ ബാങ്കുകളും ഫിനാന്‍സ് കമ്പനികളുമായി സഹകരിച്ച് കസ്റ്റമേഴ്സിന് 22500 രൂപ വരെ കാഷ്ബാക്ക് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രമുഖ ബ്രാന്‍ഡുകളുടെയും മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, ഡിജിറ്റല്‍ ഗാഡ്ജറ്റ്സ്, ആക്സസറീസ് തുടങ്ങിയ ഉത്പന്നങ്ങള്‍ ഈസി ഇഎംഐ ഓപ്ഷനില്‍ മികച്ച ഡിസ്കൗണ്ടുകളും ഓഫറുകളും ഓണം സ്കീമിന്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്.