ആമസോണ്‍ പ്രൈം ഡേ വില്പനയിൽ വർധന
Saturday, July 27, 2024 11:10 PM IST
കൊച്ചി: ആമസോണ്‍ പ്രൈം ഡേ വില്പനയിൽ മുൻവർഷത്തേക്കാൾ 24 ശതമാനം വർധന. പ്രൈം ഡേ 2024ന് മുന്നോടിയായുള്ള രണ്ടാഴ്ചയിൽ പുതിയ പ്രൈം മെംബര്ഷിപ്പുകളുടെ എണ്ണത്തിലും വർധനവുണ്ടായി.
ഒരു മിനിറ്റില്‍ പ്രൈം മെംബർമാർ 24,196 ഓര്‍ഡറുകള്‍ ചെയ്തതായി രേഖപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.