കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് സ്വ​​ര്‍ണ​​വി​​ല വീ​​ണ്ടും സ​​ര്‍വ​​കാ​​ല റി​​ക്കാ​​ര്‍ഡി​​ല്‍. ഗ്രാ​​മി​​ന് 50 രൂ​​പ​​യും പ​​വ​​ന് 400 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ വ​​ര്‍ധി​​ച്ച​​ത്.

ഇ​​തോ​​ടെ ഒ​​രു ഗ്രാ​​മി​​ന് 6,890 രൂ​​പ​​യും പ​​വ​​ന് 55,120 രൂ​​പ​​യു​​മാ​​യി. ക​​ഴി​​ഞ്ഞ 18ലെ ​​ബോ​​ര്‍ഡ് റേ​​റ്റാ​​യ ഗ്രാ​​മി​​ന് 6,840 രൂ​​പ, പ​​വ​​ന് 54,720 രൂ​​പ എ​​ന്ന റി​​ക്കാ​​ര്‍ഡ് ആ​​ണ് ഇ​​ന്ന​​ലെ തി​​രു​​ത്തി​​യ​​ത്. അ​​ന്താ​​രാ​​ഷ്‌​​ട്ര സ്വ​​ര്‍ണ​​വി​​ല 2,437 ഡോ​​ള​​റി​​ലും ഇ​​ന്ത്യ​​ന്‍ രൂ​​പ​​യു​​ടെ വി​​നി​​മ​​യ നി​​ര​​ക്ക് 83.27ലും ​​ആ​​ണ്.