വനിതാ സംരംഭകർക്കായി ആമസോൺ-ഗെയിം ധാരണ
Tuesday, March 5, 2024 12:55 AM IST
കൊച്ചി: ഇന്ത്യയിലെ ടയർ-2, 3 നഗരങ്ങളിലെ വനിതാ സംരംഭകരുടെ ഡിജിറ്റൽ രംഗത്തെ പ്രോത്സാഹനത്തിന് ഗ്ലോബൽ അലയൻസ് ഫോർ മാസ് ഓൺട്രപ്രണർഷിപ്പു(ഗെയിം) മായി ആമസോൺ ഇന്ത്യ ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ 25,000 വനിതാ സംരംഭകർക്കും കരകൗശല വിദഗ്ധർക്കും പിന്തുണ നൽകും.