വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ്
Saturday, December 2, 2023 1:09 AM IST
കൊച്ചി: തേഡ്പാര്‍ട്ടി ഷിപ്പ് മാനേജ്മെന്റ് രംഗത്തെ മുന്‍നിരക്കാരായ വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് തങ്ങളുടെ വികസന പരിപാടികള്‍ പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷത്തോടെ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരുടെ എണ്ണത്തില്‍ 15 ശതമാനവും മറ്റ് ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണത്തില്‍ 25 ശതമാനവും വര്‍ധനയാണ് വില്ഹെംസെന്റെ ലക്ഷ്യം.
മാരിടൈം പേഴ്സണല്‍, മാരിടൈം ട്രെയിനിംഗ്, ഗ്ലോബല്‍ പ്രൊക്യൂര്‍മെന്റ്, ജിഎസ്എച്ച്ഇക്യൂ- ഷിപ്പ് സെക്യൂരിറ്റി, ഷിപ്പ് ഇന്സ്പെക്ഷന്, വെസല്‍ അക്കൗണ്ടിംഗ്, സര്‍വീസസ്, പ്ലാന്റ് മെയിന്റനന്‍സ് തുടങ്ങിയ പ്രധാന പ്രവൃത്തികളെല്ലാം ഇന്ത്യയിലെ ഒാഫീസില്‍ നിന്നായിരിക്കും നടത്തുക.
ഭാവിയില്‍ ലോക കപ്പല്‍ ശ്യംഖലകള്‍ 70 ശതമാനം പരമ്പരാഗത ഇന്ധനവും 20 ശതമാനം എല്‍എന്‍ജി, 10 ശതമാനം മറ്റു ഇന്ധനങ്ങൾ എന്നിവയും ഉപയോഗിക്കുമെന്ന കണക്കുക്കൂട്ടലില്‍ വില്‍ഹെംസെന്‍ രൂപരേഖ തയാറാക്കുകയാണെന്ന് വില്‍ഹെംസെന്‍ ഷിപ്പ് മാനേജ്മെന്റ് സിഇഒയും പ്രസിഡന്റുമായ കാള്‍ ഷു പറഞ്ഞു.