ഇന്ത്യൻ നിർമിത ഹാർലി ജൂലൈയിൽ
Friday, May 26, 2023 12:59 AM IST
മുംബൈ: ഹീറോ മോട്ടോകോർപുമായി ചേർന്ന് ഹാർലി ഡേവിഡ്സണ് ഇന്ത്യയിൽ നിർമിച്ച എക്സ് 440 ബൈക്കുകൾ പുറത്തിറക്കി.
ജൂലൈയിലാണു ബൈക്കിന്റെ ഔദ്യോഗിക ലോഞ്ചിംഗ്. സിംഗിൾ സിലിണ്ടർ 440 സിസി എൻജിനും ഓയിൽ കൂൾഡ് സംവിധാനവുമുള്ള എക്സ് 440 യുവാക്കളെയാണു ലക്ഷ്യമിടുന്നത്. 2.7 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഹീറോ-ഹാർലി സംയുക്ത സംരംഭത്തിൽ ഇന്ത്യയിൽ പുറത്തിറക്കുന്ന ആദ്യ ബൈക്കാണു എക്സ് 440.