പി.എം. ശശി സംസ്ഥാന ഐടി പാർക്കുകളുടെ സിഇഒ
Monday, September 23, 2019 11:31 PM IST
തിരുവനന്തപുരം: ഐസി ഫോസിന്റെ ഡയറക്ടറായ പിഎം. ശശി സംസ്ഥാന ഐടി പാർക്കുകളുടെ സി ഇഒ ആയി നിയമിതനായി. ആറു വർഷമായി ഐടി പാർക്കുകളുടെ സിഇഒ ആയിരുന്ന ഋഷികേശ് നായർ വിദേശത്തേക്കു പോകുന്നതിനാലാണ് പുതിയ നിയമനം.