കേന്ദ്ര വാഴ്സിറ്റികൾക്ക് 3,639 കോടി രൂപ
Wednesday, January 16, 2019 11:28 PM IST
ന്യൂഡൽഹി: കാസർഗോട്ടെ അടക്കം 13 കേന്ദ്രസർവകലാശാലകൾക്ക് അടിസ്ഥാന സൗകര്യ നിർമാണത്തിന് 3,639 കോടി രൂപ കേന്ദ്ര കാബിനറ്റ് അനുവദിച്ചു. നേരത്തെ അനുവദിച്ചതിൽ കൂടുതലായി ചെലവഴിച്ച 1,475 കോടി രൂപയ്ക്ക് അംഗീകാരവും നല്കി.