ടെ​ൽ അ​വീ​വ്: ​യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ തൊ​ടു​ത്ത ഡ്രോ​ൺ ഇ​സ്രേ​ലി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​തി​ച്ച് ഒ​രാ​ൾ​ക്കു നി​സാ​ര പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ഇ​സ്ര​യേ​ലി​ലെ ഇ​ലാ​ത്ത് ന​ഗ​ര​ത്തി​ലു​ള്ള റ​മോ​ൺ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​ലാ​ണു പ​തി​ച്ച​ത്.

ഹൂ​തി​ക​ൾ തൊ​ടു​ത്ത ഭൂ​രി​ഭാ​ഗം ഡ്രോ​ണു​ക​ളും വെ​ടി​വ​ച്ചി​ട്ട​താ​യി ഇ​സ്രേ​ലി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.

ഒ​രാ​ഴ്ച മു​ന്പ് ഇ​സ്രേ​ലി സേ​ന യെ​മ​നി​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഹൂ​തി പ്ര​ധാ​ന​മ​ന്ത്രി അ​ഹ്‌​മ​ദ് അ​ൽ റ​ഹാ​വി അ​ട​ക്കം ഒ​ട്ടേ​റെ ഉ​ന്ന​ത​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.