ബോക്കോ ഹറാം ആക്രമണത്തിൽ 60 മരണം
Monday, September 8, 2025 2:07 AM IST
ലാഗോസ്: നൈജീരിയയിലെ ബോക്കോ ഹറാം തീവ്രവാദികളുടെ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. വടക്കൻ സംസ്ഥാനമായ ബോർണോയിലെ ദാരുൾ ജമാൽ എന്ന ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. 20 വീടുകളും പത്ത് വാഹനങ്ങളും നശിപ്പിച്ചു.
കാമറോൺ അതിർത്തിയോടു ചേർന്ന ഇവിടെ നൈജീരിയൻ സൈനികാസ്ഥാനവും സ്ഥിതി ചെയ്യുന്നുണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞ സേന സ്ഥലത്തെത്തി നല്കിയ തിരിച്ചടിയിൽ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. നൈജീരിയയിൽ ജിഹാദി ഗ്രൂപ്പുകൾ പ്രവർത്തനം സജീവമാക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണമുണ്ടായത്.