കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി സൈ​ന്യ​വും ചൈ​ന​യി​ലെ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ സേ​ന​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന അ​ഭ്യാ​സം നേ​പ്പാ​ളി ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ ആ​രം​ഭി​ച്ചു. സാ​ഗ​ർ​മാ​ത ഫ്ര​ണ്ട്ഷി​പ്പ് എ​ന്നു പേ​രു​ള്ള സൈ​നി​കാ​ഭ്യാ​സ​ത്തി​ന്‍റെ അ​ഞ്ചാം പ​തി​പ്പ് പ​ത്തു ദി​വ​സം നീ​ളും.

ദു​ര​ന്തദി​വാ​ര​ണം, ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ ദൗ​ത്യ​ങ്ങ​ൾ, ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ടം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​വു​ക​ൾ ഇ​രു സേ​ന​ക​ളും കൈ​മാ​റു​മെ​ന്ന് നേ​പ്പാ​ള്‌ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.


നേ​പ്പാ​ളും ഇ​ന്ത്യ​യും എ​ല്ലാ വ​ർ​ഷ​വും സൂ​ര്യ​കി​ര​ൺ എ​ന്ന പേ​രി​ൽ സൈ​നി​കാ​ഭ്യാ​സം ന​ട​ത്താ​റു​ണ്ട്. അ​മേ​രി​ക്ക അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്നും നേ​പ്പാ​ൾ സൈ​നി​കാ​ഭ്യാ​സം ന​ട​ത്താ​റു​ണ്ട്.