അഫ്ഗാൻ ഭൂകന്പം: മരിച്ചവരുടെ എണ്ണം 26 ആയി
Tuesday, January 18, 2022 11:56 PM IST
കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാൻ പ്രവിശ്യയായ ബാദ്ഗിസിലെ ഖാദിസ് ജില്ലയിലുണ്ടായ റിക്ടർ സ്കെലിൽ 5.3 രേഖപ്പെടുത്തിയ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി.
മരിച്ചവരിൽ അഞ്ച് സ്ത്രീകളും നാലു കുട്ടികളും ഉൾപ്പെടുന്നു. സമീപ ജില്ലയായ മുഖറിലും ഭൂകന്പമുണ്ടായി. എന്നാൽ അഫ്ഗാനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നായ ഖാദിസിലാണ് വൻനാശനഷ്ടങ്ങളുണ്ടായത്.
വീടുകളുടെ മേൽക്കൂരകൾ ഇടിഞ്ഞുവീണാണ് ആളുകൾ മരിച്ചതെന്ന് പ്രവിശ്യാ വക്താവ് ബാസ് മുഹമ്മദ് സർവാരി പറഞ്ഞു. മുഖറിൽ നാശനഷ്ടങ്ങളുണ്ടായെങ്കിലും ആളപായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.