സ്വീഡനിൽ വീണ്ടും മഗ്ദലിന അധികാരത്തിൽ
Monday, November 29, 2021 10:37 PM IST
സ്റ്റോക്ക്ഹോം: സ്വീഡിനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞയാഴ്ച ഏതാനും മണിക്കൂറുകൾ തുടർന്നശേഷം രാജിവയ്ക്കേണ്ടിവന്ന മഗ്ദലിന ആൻഡേഴ്സൺ വീണ്ടും പ്രധാനമന്ത്രിപദത്തിൽ.
349 അംഗ പാർലമെന്റിൽ 173 പേര് അനുകൂലിച്ചും 101 പേര് എതിര്‍ത്തും വോട്ടു ചെയ്തതോടെയാണ് സോഷ്യല്‍ ഡെമോക്രാറ്റിക് നേതാവും ധനമന്ത്രിയുമായ മഗ്ദലിന പ്രധാനമന്ത്രി പദത്തിലെത്തിയത്. 75 പേര് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. മന്ത്രിസഭാംഗങ്ങളെ ഇന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും.
സഖ്യകക്ഷിയായ ഗ്രീൻപാർട്ടി പിൻമാറിയതോടെയാണ് കഴിഞ്ഞയാഴ്ച അധികാരത്തിലെത്തി ഏഴുമണിക്കൂറിനകം അവർക്ക് രാജിവയ്ക്കേണ്ടിവന്നത്. സ്വീഡനിലെ നിയമമനുസരിച്ച് പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിന്റെ ഭൂരിപക്ഷ പിന്തുണ ആവശ്യമില്ല. എന്നാൽ എതിര്‍ക്കുന്നവരുടെ എണ്ണം ഭൂരിപക്ഷത്തിൽ (174) കൂടാന്‍ പാടില്ലതാനും. ഇതിനാലാണ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് സർക്കാർ രൂപീകരണം സാധ്യമായത്.