ന്യൂ​​​ഡ​​​ൽ​​​ഹി: ബി​​​ഹാ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കേ സീ​​​റ്റ് ച​​​ർ​​​ച്ച​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യാ​​​യ എ​​​ൻ​​​ഡി​​​എ​​​യും പ്ര​​​തി​​​പ​​​ക്ഷ​​​സ​​​ഖ്യ​​​മാ​​​യ മ​​​ഹാ​​​ഗ​​​ഡ്ബ​​​ന്ധ​​​നും (മ​​​ഹാ​​​സ​​​ഖ്യം). ഭൂ​​​രി​​​പ​​​ക്ഷം സീ​​​റ്റു​​​ക​​​ളു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ ഇ​​​രു​​​ മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും ധാ​​​ര​​​ണ​​​യാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന. പ്ര​​​തി​​​പ​​​ക്ഷ സ​​​ഖ്യ​​​ത്തി​​​ന്‍റെ സീ​​​റ്റ് വി​​​ഭ​​​ജ​​​ന പ്ര​​​ഖ്യാ​​​പ​​​നം ഇ​​​ന്നു​​​ണ്ടാ​​​യേ​​​ക്കും.

സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ച​​​ർ​​​ച്ച​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ലെ ക​​​ക്ഷി​​​ക​​​ളാ​​​യ ആ​​​ർ​​​ജെ​​​ഡി, കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം (എം-​​​എ​​​ൽ), സി​​​പി​​​ഐ, സി​​​പി​​​എം, വി​​​കാ​​​സ്ശീ​​​ൽ ഇ​​​ൻ​​​സാ​​​ൻ പാ​​​ർ​​​ട്ടി (വി​​​ഐ​​​പി) എ​​​ന്നി​​​വ​​​യു​​​ടെ നേ​​​താ​​​ക്ക​​​ൾ ആ​​​ർ​​​ജെ​​​ഡി നേ​​​താ​​​വ് തേ​​​ജ​​​സ്വി യാ​​​ദ​​​വി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്നി​​​രു​​​ന്നു.

സ​​​ഖ്യ​​​ത്തി​​​ലെ സീ​​​റ്റ് വി​​​ഭ​​​ജ​​​നം അ​​​ന്തി​​​മ​​​മാ​​​യെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ചൊ​​​വ്വാ​​​ഴ്ച ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് സി​​​പി​​​എം നേ​​​താ​​​വ് അ​​​ജ​​​യ് കു​​​മാ​​​റും വി​​​ഐ​​​പി പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ മു​​​കേ​​​ഷ് സ​​​ഹാ​​​നി​​​യും യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.

മാ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട ആ​​​ലോ​​​ച​​​ന​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം എ​​​ൻ​​​ഡി​​​എ​​​യും സീ​​​റ്റ് വി​​​ഭ​​​ജ​​​ന​​​ത്തി​​​ൽ അ​​​ന്തി​​​മ ധാ​​​ര​​​ണ​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ബി​​​ജെ​​​പി​​​യേ​​​ക്കാ​​​ൾ ഒ​​​രു സീ​​​റ്റ് അ​​​ധി​​​കം വേ​​​ണ​​​മെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ ആ​​​വ​​​ശ്യം ബി​​​ജെ​​​പി അം​​​ഗീ​​​ക​​​രി​​​ച്ച​​​താ​​​യാ​​​ണു സൂ​​​ച​​​ന. അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ങ്കി​​​ൽ 243 സീ​​​റ്റു​​​ക​​​ളു​​​ള്ള ബി​​​ഹാ​​​റി​​​ൽ ജെ​​​ഡി(​​​യു) 101 സീ​​​റ്റി​​​ലും ബി​​​ജെ​​​പി 100 സീ​​​റ്റി​​​ലു​​​മാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രി​​​ക്കു​​​ക.


ചി​​​രാ​​​ഗ് പാ​​​സ്വാ​​​ന്‍റെ ലോ​​​ക്ജ​​​ന​​​ശ​​​ക്തി പാ​​​ർ​​​ട്ടി​​​യ​​​ട​​​ക്ക​​​മു​​​ള്ള എ​​​ൻ​​​ഡി​​​എ​​​യു​​​ടെ മ​​​റ്റു ഘ​​​ട​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കാ​​​ണ് ശേ​​​ഷി​​​ക്കു​​​ന്ന സീ​​​റ്റു​​​ക​​​ൾ വി​​​ട്ടു​​​ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​ഹാ​​​സ​​​ഖ്യ​​​ത്തി​​​ൽ ചെ​​​റു​​​ക​​​ക്ഷി​​​ക​​​ളെ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്കാ​​​ൻ ആ​​​ർ​​​ജെ​​​ഡി​​​യും കോ​​​ണ്‍ഗ്ര​​​സും വി​​​ട്ടു​​​വീ​​​ഴ്ച​​​യ്ക്കു ത​​​യാ​​​റാ​​​യി​​​ട്ടു​​​ണ്ട്. കോ​​​ണ്‍ഗ്ര​​​സ് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ 70 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ വി​​​ജ​​​യ​​​പ്ര​​​തീ​​​ക്ഷ​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

അ​​​ങ്ങ​​​നെ​​​യാ​​​ണെ​​​ങ്കി​​​ൽ ആ​​​ർ​​​ജെ​​​ഡി 130നോ​​​ട​​​ടു​​​ത്ത് സീ​​​റ്റു​​​ക​​​ളി​​​ലും കോ​​​ണ്‍ഗ്ര​​​സ് 50-55 സീ​​​റ്റു​​​ക​​​ളി​​​ലും ഇ​​​ട​​​തു​​​പാ​​​ർ​​​ട്ടി​​​ക​​​ൾ 35 സീ​​​റ്റു​​​ക​​​ളി​​​ലു​​​മാ​​​യി​​​രി​​​ക്കും മ​​​ത്സ​​​രി​​​ക്കു​​​ക.