വിശുദ്ധ മദർ തെരേസ: ഡോക്യുമെന്ററി പ്രകാശനം ഇന്ന്
Tuesday, October 7, 2025 1:52 AM IST
കോൽക്കത്ത: കോൽക്കത്തയിലെ വിശുദ്ധ മദർ തെരേസയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ആന്റോ അക്കര തയാറാക്കിയ ഡെക്യുമെന്ററി ‘മദർ തെരേസ-പ്രോഫറ്റ് ഓഫ് കംപാഷൻ’ ഇന്നു പ്രകാശനം ചെയ്യും.
50 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഡോക്യുമെന്ററി. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി കോൺഗ്രിഗേഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കോൽക്കത്തയിലെ മദർ ഹൗസിൽ നടക്കുന്ന ചടങ്ങിലാണു പ്രകാശനം ചെയ്യുക.