കെട്ടിടം തകർന്ന് മൂന്നു മരണം
Tuesday, October 7, 2025 1:52 AM IST
ഗിർസോംനാഥ്: വെരാവൽ സിറ്റിയിൽ ഖർവാഡിൽ എൺപതുവർഷത്തോളം പഴക്കമുള്ള മൂന്നുനിലക്കെട്ടിടം തകർന്ന് മൂന്നു പേർ മരിച്ചു.
മരിച്ചവരിൽ ഒരാൾ അതുവഴി വന്ന മോട്ടോർ സൈക്കിൾ യാത്രക്കാരനാണ്. രണ്ടുപേരെ അഗ്നിക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം.