പ്രതിരോധമന്ത്രി ഓസ്ട്രേലിയയിലേക്ക്
Tuesday, October 7, 2025 1:52 AM IST
ന്യൂഡൽഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനു പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യാഴാഴ്ച ഓസ്ട്രേലിയയ്ക്കു തിരിക്കും. ഇരുരാജ്യങ്ങളും തമ്മിൽ എല്ലാ മേഖലയിലുമുള്ള സമഗ്ര പങ്കാളിത്തത്തിന്റെ അഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രതിരോധമന്ത്രിയുടെ സന്ദർശനം.
മോദിസർക്കാർ അധികാരത്തിലെത്തിയശേഷം ആദ്യമായാണു രാജ്യത്തിന്റെ പ്രതിരോധമന്ത്രി ഓസ്ട്രേലിയയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രതിരോധസഹകരണം മെച്ചപ്പെടുത്തുക, സഹകരണത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തുക തുടങ്ങിയവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.