പഹൽഗാം ഭീകരരുടെ പാക് ബന്ധത്തിനു തെളിവ്
Tuesday, August 5, 2025 2:36 AM IST
ന്യൂഡൽഹി: പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരുടെ പാക്കിസ്ഥാൻബന്ധത്തിനു തെളിവു ലഭിച്ചു. ഓപ്പറേഷൻ മഹാദേവ് എന്ന സൈനികനടപടിയിലൂടെ മൂന്നു ലഷ്കർ-ഇ-തൊയ്ബ ഭീകരരെ ജൂലൈ 28നാണ് സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചത്.
പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സുലൈമാൻ ഷാ (ഫൈസൽ ജാട്ട്), അബു ഹംസ (അഫ്ഗാൻ), യാസിർ (ജിബ്രാൻ) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മേയിലാണ് മൂന്നു ഭീകരരും ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്.
പാക്കിസ്ഥാന്റെ നാഷണൽ ഡേറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അഥോറിറ്റിയിൽ (എൻഎഡിആർഎ) നിന്നുള്ള ബയോമെട്രിക് റിക്കാർഡുകൾ, വോട്ടർ ഐഡന്റിറ്റി സ്ലിപ്പുകൾ, ഡിജിറ്റൽ സാറ്റലൈറ്റ് ഫോൺ ഡേറ്റ തുടങ്ങിയ തെളിവുകളാണു സുരക്ഷാ ഏജൻസികൾക്കു ലഭിച്ചത്.
കറാച്ചിയിൽ നിർമിച്ച കാൻഡിലാൻഡ്, ചോക്കോമാക്സ് എന്നീ ചോക്ലേറ്റുകളുടെ കൂടുകളും ഭീകരരുടെ പക്കൽനിന്നു ലഭിച്ചു.