അഭിഷേക് ബാനർജി തൃണമൂൽ പാർലമെന്ററി നേതാവ്
Tuesday, August 5, 2025 2:36 AM IST
കോൽക്കത്ത: ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് പാർലമെന്ററി നേതാവായി അഭിഷേക് ബാനർജിയെ നിയമിച്ചു.
മുതിർന്ന നേതാവ് സുദീപ് ബന്ദോപാധ്യായയ്ക്കു പകരമാണ് അഭിഷേകിനെ നിയമിച്ചത്. ഇരു സഭകളിലും പാർട്ടി എംപിമാരുടെ വെർച്വൽ യോഗത്തിലാണ് തീരുമാനമുണ്ടായത്.
മമത ബാനർജി കഴിഞ്ഞാൽ പാർട്ടിയിൽ രണ്ടാമനാണ് അഭിഷേക് ബാനർജി. 2011 മുതൽ തൃണമൂൽ പാർലമെന്ററി നേതാവായിരുന്നു സുദീപ് ബന്ദോപാധ്യായ.