കുട്ടനാട് വിട്ടുകൊടുക്കില്ല: പി.ജെ. ജോസഫ്
Friday, February 28, 2020 1:02 AM IST
കോട്ടയം: കുട്ടനാട് സീറ്റിൽ കേരള കോണ്‍ഗ്രസ് -എം സ്ഥാനാർഥി മത്സരിക്കുമെന്നും യുഡിഎഫ് നേതൃത്വത്തിന് ഇക്കാര്യത്തിൽ എതിർപ്പില്ലെന്നും പി.ജെ. ജോസഫ് എംഎൽഎ. കാലങ്ങളായി കേരള കോണ്‍ഗ്രസിൽ ജോസഫ് വിഭാഗം മത്സരിക്കുന്ന കുട്ടനാട് സീറ്റിൽ മറ്റാർക്കും അവകാശം ഉന്നയിക്കാനാവില്ല. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം വിട്ട ജോണി നെല്ലൂർ മാർച്ച് ഏഴിനു തങ്ങൾക്കൊപ്പം ചേരും. ജനാധിപത്യ കേരള കോണ്‍ഗ്രസിൽനിന്നു ഫ്രാൻസിസ് ജോർജ് മാത്രമല്ല ആ പാർട്ടി ഒന്നാകെ തങ്ങൾക്കൊപ്പം ചേരണമെന്നാണ് ആഗ്രഹമെന്നും ജോസഫ് കൂട്ടിച്ചേർത്തു.
രണ്ടില ചിഹ്നവുമായ ബന്ധപ്പെട്ട കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണു പ്രതീക്ഷ.
വിലക്കയറ്റത്തിനും ജനവിരുദ്ധ നടപടികൾക്കും എതിരേ മാർച്ച് നാലിനു സെക്രട്ടറിയേറ്റ് ധർണ നടത്തും. വിവിധ കാർഷിക പ്രശ്നങ്ങൾ ഉയർത്തി അടുത്ത മാസം അഞ്ച് കേന്ദ്രങ്ങളിൽ കർഷക പ്രക്ഷോഭങ്ങൾ നടത്തും. വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംസ്ഥാനവ്യാപകമായി കർഷക മാർച്ച് നടത്താനും തീരുമാനിച്ചു. മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, സജി മഞ്ഞക്കടന്പൻ, വിക്ടർ ടി. തോമസ് തുടങ്ങിയവർ പങ്കെടുത്തു.