പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍
Sunday, June 1, 2025 2:34 AM IST
കൊച്ചി: സമ്മര്‍ ഓഫറും പ്രീ മണ്‍സൂണ്‍ ഓഫറും സംയോജിപ്പിച്ച് ഓഫറുകളുടെ ബിഗ് സെയിലുമായി പിട്ടാപ്പിള്ളില്‍ എന്‍ഡ് ഓഫ് സീസണ് സെയില്‍ അവതരിപ്പിച്ചു.
ഗൃഹോപകരണങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും വമ്പിച്ച ഡിസ്കൗണ്ട്, ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍, പഴയ ഉത്പന്നങ്ങള്‍ക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യം എന്നിവ ലഭിക്കും.
സ്കൂള്‍ തുറക്കുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ ബാക്ക് ടു സ്കൂള്‍ ഓഫറുകള്‍ കൂടാതെ ആകര്‍ഷകമായ കാഷ് ബാക്ക് ഓഫറുകളും, ‘ബൈ ആന്‍ഡ് ഫ്ളൈ’ ഓഫറിലൂടെ ഭാഗ്യശാലികള്‍ക്ക് യൂറോപ്പ് ടൂര്‍ പാക്കേജ് സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും പിട്ടാപ്പിള്ളില്‍ ഒരുക്കിയിട്ടുണ്ട്.
അങ്കമാലി ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു
പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ അങ്കമാലി ഷോറൂം വിപുലീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. അങ്കമാലി നഗരസഭാ ചെയര്മാന് അഡ്വ. ഷിയോ പോള്‍ ഉദ്ഘാടനം ചെയ്തു. സെന്റ് ജോര്‍ജ് ബസിലിക്ക സഹവികാരി ഫാ. ജെന്‍സ് പാലച്ചുവട്ടില്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍മാരായ ലില്ലി ജോയി, ലിസി പോളി, ജാന്‍സി ജിജോ, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റു മാത്യു, പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, മരിയ പോള്‍, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, അജോ പിട്ടാപ്പിള്ളില്‍, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു.