ആഗോള വിശപ്പ് സൂചിക: ഇന്ത്യ ഗുരുതര ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ
ആഗോള വിശപ്പ് സൂചിക:  ഇന്ത്യ ഗുരുതര ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ
Monday, October 14, 2024 3:26 AM IST
ല​​​ണ്ട​​​ൻ: ​ആ​​​ഗോ​​​ള വി​​​ശ​​​പ്പ് സൂ​​​ചി​​​ക​​​യി​​​ൽ ഇ​​​ന്ത്യ 105-ാം സ്ഥാ​​​ന​​​ത്ത്. 127 രാ​​​ജ്യ​​​ങ്ങ​​​ൾ ചേ​​​രു​​​ന്ന​​​താ​​​ണ് സൂ​​​ചി​​​ക. ശ്രീ​​​ല​​​ങ്ക 56-ാമ​​​തും നേ​​​പ്പാ​​​ൾ 68-ാമ​​​തും മ്യാ​​​ൻ​​​മ​​​ർ 74-ാമ​​​തും ബം​​​ഗ്ലാ​​​ദേ​​​ശ് 84-ാമ​​​തും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്. ഐ​​​റി​​​ഷ് എ​​​ൻ​​​ജി​​​ഒ ക​​​ണ്‍സേ​​​ണ്‍ വേ​​​ൾ​​​ഡ് വൈ​​​ഡും ജ​​​ർ​​​മ​​​ൻ എ​​​ൻ​​​ജി​​​ഒ ആ​​​യ വെ​​​ൽ​​​റ്റ് ഹും​​​ഗ​​​ർ​​​ഹി​​​ൽ​​​ഫും ചേ​​​ർ​​​ന്നാ​​​ണു സൂ​​ചി​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. ഏ​​​റ്റ​​​വും ഗു​​​രു​​​ത​​​ര​​​മാ​​​യ സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​മു​​​ള്ള 42 രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ. ‌

അ​​​യ​​​ൽ​​​രാ​​​ജ്യ​​​ങ്ങ​​​ളാ​​​യ പാ​​​ക്കി​​​സ്ഥാ​​​നും ബം​​​ഗ്ലാ​​​ദേ​​​ശും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യ്ക്കൊ​​​പ്പ​​​മു​​​ണ്ട്. ഈ ​​​നൂ​​​റ്റാ​​​ണ്ടി​​​ന്‍റെ ആ​​​രം​​​ഭ​​​ത്തി​​​നു ശേ​​​ഷം ശി​​​ശു​​​മ​​​ര​​​ണ നി​​​ര​​​ക്ക് കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​വ​​​രു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ ഗ​​​ണ്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചെ​​​ങ്കി​​​ലും (2.9%) പോ​​​ഷാ​​​കാ​​​ഹാ​​​ര​​​ക്കു​​​റ​​​വ് വ്യാ​​​പ​​​ക​​​മാ​​​ണ് (13.7%). ഇ​​​തൊ​​​ടൊ​​​പ്പം ഉ​​​യ​​​ര​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഭാ​​​ര​​​മി​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ളും (18.7%) പ്രാ​​​യ​​​ത്തി​​​നൊ​​​ത്ത ഉ​​​യ​​​രം വ​​​യ്ക്കാ​​​ത്ത കു​​​ട്ടി​​​ക​​​ളും (35.5%) ധാ​​​രാ​​​ളം. 2000നും 2008​​​നും ഇ​​​ട​​​യി​​​ൽ വി​​​ശ​​​പ്പ് കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​രു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ത്യ ന​​​ല്ല പു​​​രോ​​​ഗ​​​തി​​​യാ​​​ണു കൈ​​​വ​​​രി​​​ച്ച​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് പ​​​റ​​​യു​​​ന്നു. ഏ​​​റ്റ​​​വും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ അ​​​വ​​​സ്ഥ​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ടു​​​ന്ന​​​ത് ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളാ​​​ണ്. ഇ​​​തി​​​നു​​​പു​​​റ​​​മേ ഗാ​​​സ​​​യി​​​ലെ​​​യും സു​​​ഡാ​​​നി​​​ലെ​​​യും യു​​​ദ്ധ​​​ങ്ങ​​​ളും പ്ര​​​ശ്നം വ​​​ഷ​​​ളാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നി​​​ര​​​ന്ത​​​ര സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ കോം​​​ഗോ, ഹെ​​​യ്തി, മാ​​​ലി, സി​​​റി​​​യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളെ​​​യും ആ​​​ഹാ​​​ര​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വി​​​ലേ​​​ക്ക് ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 2030 ആ​​​കു​​​ന്ന​​​തോ​​​ടെ വി​​​ശ​​​പ്പി​​​ല്ലാ​​​ത്ത ലോ​​​കം സൃ​​​ഷ്ടി​​​ക്കാ​​​മെ​​​ന്ന ഐ​​​ക്യ​​​രാ​​​ഷ്‌​​ട്ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ല​​​ക്ഷ്യം നി​​​റ​​​വേ​​​റാ​​​നി​​​ട​​​യി​​​ല്ല എ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.