വ​ത്തി​ക്കാ​ൻ: രാ​ജ്യ​ത്തു സ​മാ​ധാ​ന​ത്തി​നാ​യി അ​ഭ്യ​ർ​ഥി​ച്ച് വി​കാ​രാ​ധീ​ന​നാ​യി ല​ബ​ന​ൻ ബി​ഷ​പ് മൗ​നി​ർ ഖെ​യ്‌​ര​ള്ള. സി​ന​ഡാ​ലി​റ്റി​യെ അ​ധി​ക​രി​ച്ചു വ​ത്തി​ക്കാ​നി​ൽ ന​ട​ന്നു​വ​രു​ന്ന മെ​ത്രാ​ൻ സി​ന​ഡി​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​സ് ബ്രീ​ഫിം​ഗി​ലാ​ണു ബി​ഷ​പ് വി​കാ​രാ​ധീ​ന​നാ​യ​ത്.

അ​ക്ര​മ​ത്തി​ന്‍റെ​യും ക്ഷ​മ​യു​ടെ​യും വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച അ​ദ്ദേ​ഹം ത​നി​ക്ക് അ​ഞ്ചു വ​യ​സു​ള്ള​പ്പോ​ൾ ത​ന്‍റെ മാ​താ​പി​താ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ട വി​വ​ര​വും പ​ങ്കു​വ​ച്ചു. നി​ര​ന്ത​ര​മാ​യ സം​ഘ​ട്ട​ന​ങ്ങ​ൾ​ക്കി​ട​യി​ലും ല​ബ​നീസ് ജ​ന​ത വെ​റു​പ്പും വി​ദ്വേ​ഷ​വും പ്ര​തി​കാ​ര​വും ത​ള്ളി​ക്ക​ള​യു​ന്ന​താ​യി ബി​ഷ​പ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു. പ്ര​തി​കാ​ര​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണം. സ​മാ​ധാ​ന​ത്തോ​ടെ ജീ​വി​ക്കാ​ൻ ഞ​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണം. വ​രും ത​ല​മു​റ​ക​ൾ​ക്കു​വേ​ണ്ടി​യെ​ങ്കി​ലും സ​മാ​ധാ​നം കെ​ട്ടി​പ്പ​ടു​ക്കാം. മ​ത​തീ​വ്ര​വാ​ദ​ത്തെ എ​ല്ലാ മ​ത​ങ്ങ​ളും ഏ​ക​ക​ണ്ഠ​മാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​​ക സ​​മാ​​ധാ​​ന​​ത്തി​​നാ​​യി സി​​ന​​ഡ് ജ​​ന​​റ​​ൽ അ​​സം​​ബ്ലി അ​​ടി​​യ​​ന്ത​​ര ആ​​ഹ്വാ​​നം ന​​ൽ​​കു​​ന്ന​​താ​​യി സി​​ന​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ക​​മ്മീ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് പൗ​​ലോ റു​​ഫി​​നി​​യും സെ​​ക്ര​​ട്ട​​റി ഷെ​​യ്‌​​ല ലി​​യോ​​കാ​​ഡി​​യ പി​​രെ​​സും പ​​റ​​ഞ്ഞു.


നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ, ക്രി​​സ്ത്യ​​ൻ മൂ​​ല്യ​​ങ്ങ​​ൾ​​ക്കു നി​​ര​​ക്കാ​​ത്ത നി​​ര​​വ​​ധി രാ​​ഷ്‌​​ട്രീ​​യ, സാ​​മ്പ​​ത്തി​​ക താ​​ത്പ​​ര്യ​​ങ്ങ​​ൾ ഉ​​ള്ള​​തി​​നാ​​ൽ സ​​മാ​​ധാ​​നം കെ​​ടു​​ത്തു​​ന്ന അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളി​​ൽ ലോ​​കം നി​​ശ​​ബ്‌​​ദ​​ത പാ​​ലി​​ക്കു​​ക​​യോ പ​​ച്ച​​ക്കൊ​​ടി കാ​​ണി​​ക്കു​​ക​​യോ ചെ​​യ്യു​​ന്നു.-​ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി. ത​​ങ്ങ​​ളു​​ടെ രാ​​ജ്യം വ​​ലി​​യ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ഹെ​​യ്തി​​യി​​ലെ ആ​​ർ​​ച്ച്ബി​​ഷ​​പ് ലോ​​ണെ സ​​റ്റു​​ർ​​നെ പ​​റ​​ഞ്ഞു.

സി​ന​ഡി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ന്നു. സി​ന​ഡി​ന്‍റെ അ​ടു​ത്ത​ഘ​ട്ട ച​ർ​ച്ച​ക​ൾ നാ​ളെ ആ​രം​ഭി​ക്കും. ഹ​മാ​സ് ഭീ​ക​ര​ർ ഇ​സ്ര​യേ​ലി​നെ ആ‌​ക്ര​മി​ച്ച​തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​ദി​ന​മാ​യ നാ​ളെ ലോ​ക സ​മാ​ധാ​ന​ത്തി​നാ​യി ഉ​പ​വാ​സ, പ്രാ​ർ​ഥ​നാ​ദി​ന​മാ​യി ആ​ച​രി​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.