വാടകയ്ക്ക് എടുത്ത കാർ പണയത്തിനു നൽകിയശേഷം മോഷ്ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
Wednesday, September 18, 2024 3:17 AM IST
വൈ​പ്പി​ൻ: വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​ർ, ന​മ്പ​ർ പ്ലേ​റ്റ് മാ​റ്റി മ​റ്റൊ​രാ​ൾ​ക്ക് പ​ണ​യ​ത്തി​ന് ന​ൽ​കി​യ​ശേ​ഷം ത​ന്ത്ര​പൂ​ർ​വം മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം എ​ട​വ​ന്ന​പ്പാ​റ വെ​ട്ട​ത്തൂ​ർ എ​റ​ക്കോ​ട്ടി​ൽ വീ​ട്ടി​ൽ ജിം​ഷാ​ദ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പു​തു​വൈ​പ്പ് സ്വ​ദേ​ശി സു​നി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ആ​പ് വ​ഴി 1,50,000 രൂ​പ ന​ൽ​കി​യാ​ണ് പ്ര​തി​യി​ൽ നി​ന്ന് കാ​ർ പ​ണ​യ​ത്തി​ന് എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ 13ന് ​ക​രാ​റെ​ഴു​തി വാ​ഹ​നം സു​നി​ലി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​ച്ചു.

പി​ന്നീ​ട് സു​നി​ൽ വാ​ഹ​നം സ്റ്റാ​ര്‍​ട്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. കീ ​ഹോ​ളി​ൽ പേ​പ്പ​റും മ​റ്റും തി​രു​കി​വ​ച്ചി​രി​ക്കു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി​യ സു​നി​ൽ, കാ​റി​ന്‍റെ പി​ൻ​ച​ക്ര​ത്തി​ന്‍റെ ന​ട്ടു​ക​ൾ ഊ​രി​വ​ച്ചു.


ഇ​തി​നു​ശേ​ഷം പ്ര​തി എ​ത്തി കൈ​യി​ലി​രു​ന്ന മ​റ്റൊ​രു താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ന​ട്ട് ഊ​രി മാ​റ്റി വ​ച്ചി​രു​ന്ന​തി​നാ​ൽ ട​യ​ർ ഊ​രി പ്പോ​യി. തു​ട​ർ​ന്ന് സു​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കാ​ർ മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച ജിം​ഷാ​ദി​നെ അ​റ​സ്റ്റ്ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഞാ​റ​ക്ക​ൽ സി​ഐ സു​നി​ൽ തോ​മ​സ്, എസ്ഐ ഷാ​ഹി​ർ, എ ​എ​സ്ഐ ​ആ​ന്‍റ​ണി ജ​യ്സ​ൺ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ പ്രീ​ജ​ൻ, രൂ​പേ​ഷ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.