വാ​ച്ച​റോ​ടൊ​പ്പം ആ​ന​യെ കാ​ണാ​ൻ എ​ത്തി​യ​വ​രുടെ കാറിനുനേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം
Tuesday, September 17, 2024 1:53 AM IST
കാ​ല​ടി: കാ​ല​ടി പ്ലാ​ന്‍റേ​ഷ​ൻ ക​ല്ലാ​ല എ​സ്റ്റേ​റ്റി​ൽ ആ​ന​യെ കാ​ണാ​ൻ എ​ത്തി​യ​വ​രു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി കു​ളി​രാ​ൻ​തോ​ടി​ന് സ​മീ​പ​ത്താ​ണ് പൂ​തം​കു​റ്റി സ്വ​ദേ​ശി​ക​ളു​ടെ ഇ​ന്നോ​വ കാ​ർ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

യാ​ത്ര​ക്കാ​രാ​യ ജോ​യി, ബേ​സി​ൽ, ജോ​സ് എ​ന്നി​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ആ​ന​യെ കാ​ണാ​ൻ പ്ലാ​ന്‍റേ​ഷ​ൻ വാ​ച്ച​റോ​ടൊ​പ്പം രാ​ത്രി 10ഓ​ടെ​യാ​ണ് ഇ​വ​ർ തോ​ട്ട​ത്തി​ൽ എ​ത്തി​യ​ത്.
അ​യ്യ​മ്പു​ഴ ഭാ​ഗ​ത്തു നി​ന്ന് പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ലൂ​ടെ വ​രു​ന്ന വ​ഴി​യി​ൽ കു​ളി​രാ​ൻ തോ​ടി​ന് സ​മീ​പം ഇ​വ​ർ കാ​ട്ടാ​ന​യ്ക്ക് മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ള​വി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ആ​ന​യെ ക​ണ്ടു നി​ർ​ത്തി​യ വാ​ഹ​ന​ത്തി​നു നേ​രെ ആ​ന പാ​ഞ്ഞ​ടു​ക്കു​ക​യും കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ച​വി​ട്ടി​നി​ന്ന് കൊ​മ്പ് കൊ​ണ്ട് മു​ൻ ഗ്ലാ​സി​ൽ കു​ത്തു​ക​യു​മാ​യി​രു​ന്നു.


ഭ​യ​ന്നു​പോ​യ യാ​ത്ര​ക്കാ​ർ ഒ​ച്ച​വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന പി​ൻ​വാ​ങ്ങു​ക​യും സ​മീ​പ​ത്താ​യി നി​ല​യു​റ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യും സ്ഥ​ല​ത്ത് എ​ത്തി​യ ഏ​ഴാ​റ്റു​മു​ഖം ആ​ർ​ആ​ർ​ടി സം​ഘം ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി വി​ടു​ക​യും യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രോ​ട് വ​ന​പാ​ത​യി​ൽ ഇ​റ​ങ്ങു​ക​യോ വ​ന്യ​ജീ​വി​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ പെ​രു​മാ​റു​ക​യോ ചെ​യ്യ​രു​തെ​ന്ന് വ​നം വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും പ​ല​രും അ​ത് അ​വ​ഗ​ണി​ച്ച് കാ​ടി​ന​ക​ത്തേ​ക്ക് ക​ട​ന്നും ആ​ന​ക​ളെ പ്ര​കോ​പി​പ്പി​ച്ചും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്.