തി​രു​വോ​ണ​നാ​ളി​ൽ കൗ​ണ്‍​സി​ല​ർ നി​രാ​ഹാ​ര നി​ൽ​പ്പ് സ​മ​രം ന​ട​ത്തി
Tuesday, September 17, 2024 1:53 AM IST
കൂ​ത്താ​ട്ടു​കു​ളം: തി​രു​വോ​ണ​നാ​ളി​ൽ കൂ​ത്താ​ട്ടു​കു​ള​ത്തെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ നി​രാ​ഹാ​ര നി​ൽ​പ്പ് സ​മ​രം ന​ട​ത്തി. കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​ഴി​മ​തി​ക്ക് ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് 12-ാം വാ​ർ​ഡം​ഗം ബോ​ബ​ൻ വ​ർ​ഗീ​സാ​ണ് ന​ഗ​ര​സ​ഭ ടൗ​ണ്‍ ഹാ​ളി​നു മു​ന്നി​ൽ നി​രാ​ഹാ​ര നി​ൽ​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ത​ന്‍റെ വാ​ർ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ൾ ന​ന്നാ​ക്കു​ക, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക, ആ​ശു​പ​ത്രി കെ​ട്ടി​ടം ലേ​ലം ചെ​യ്ത​തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ഉ​ന്ന​ത അ​ധി​കാ​ര സ​മി​തി അം​ഗം ജോ​ണി അ​രീ​ക്കാ​ട്ടേ​ൽ, സി​ബി കൊ​ട്ടാ​രം, ലി​സി ജോ​സ്, ടി.​എ​സ്. സാ​റ, കെ.​എ​ൻ. അ​നി​യ​പ്പ​ൻ, വി​ജ​യ​ൻ കൊ​ച്ച്, ജോ​ളി മോ​ൻ, അ​ജു ചെ​റി​യാ​ൻ, ജോ​സ് പോ​ൾ, ല​ളി​ത കൃ​ഷ്ണ​ൻ​കു​ട്ടി, വി​ശ്വ​നാ​ഥ​ൻ, മ​ർ​ക്കോ​സ് ഉ​ല​ഹ​ന്നാ​ൻ, റെ​ജി വ​ർ​ഗീ​സ്, ടി.​എ​ൻ. സു​രേ​ന്ദ്ര​ൻ, അ​മ​ൽ മോ​ഹ​ൻ, അ​നീ​ഷ് ജോ​സ​ഫ്, കെ​ൻ കെ. ​മാ​ത്യു, ജി​ൻ​സ് സ്ക​റി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച നി​രാ​ഹാ​ര നി​ൽ​പ്പ് സ​മ​രം വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ് ഉ​പ്പു​നീ​ര് ന​ൽ​കി അ​വ​സാ​നി​പ്പി​ച്ചു.