പാമ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം ചു​വ​പ്പു​നാ​ട​യി​ൽ
Sunday, October 6, 2024 6:16 AM IST
പാ​​ന്പാ​​ടി:​ പാ​​മ്പാ​​ടി വി​​ല്ലേ​​ജ് ഓ​​ഫീ​​സ് കെ​​ട്ടി​​ട നി​​ർ​​മാ​​ണം ഉ​​ട​​ൻ ആ​​രം​​ഭി​​ക്കു​​മെ​​ന്ന് ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ​​ക്ക് റ​​വ​​ന്യു മ​​ന്ത്രി കെ. ​​രാ​​ജ​​ൻ ന​​ൽ​​കി​​യ മ​​റു​​പ​​ടി പാ​​ഴ്‌വാക്കാ​​യി. കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള മ​​ണ്ണ് പോ​​ലും മാ​​റ്റാ​​ൻ ക​​ഴി​​യാ​​തെ ഫ​​യ​​ൽ ചു​​വ​​പ്പു​​നാ​​ട​​യി​​ലാ​​ണ് ഇ​​പ്പോ​​ഴും. ഏ​​പ്രി​​ൽ 28നാ​​യി​​രു​​ന്നു മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യി​​ൽ മ​​റു​​പ​​ടി പ​​റ​​ഞ്ഞ​​ത്. 50 ല​​ക്ഷം രൂ​​പ​​യ്ക്ക് ഭ​​ര​​ണാ​​നു​​മ​​തി ന​​ൽ​​കി​​യ​​താ​​യും മ​​ന്ത്രി നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചി​​രു​​ന്നു.

പാ​​മ്പാ​​ടി വി​​ല്ലേ​​ജ് ഓ​​ഫീ​സ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തി​​ന് വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റു​​ടെ അ​​പേ​​ക്ഷ​​പ്ര​​കാ​​രം ജി​​ല്ല ക​​ള​​ക്ട​​റു​​ടെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം ഏ​​ഴു മാ​​സ​​ത്തേ​​ക്ക് റെ​​ഡ്ക്രോ​​സ് സൊ​സൈ​​റ്റി​​യു​​ടെ ഹാ​​ൾ വി​​ട്ടു ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​പ്പോ​​ൾ ര​​ണ്ടു വ​​ർ​​ഷ​​വും നാ​​ലു മാ​​സ​​ങ്ങ​​ളും ക​​ഴി​​ഞ്ഞി​​ട്ടും വി​​ല്ലേ​​ജ് ഓ​​ഫീ​​സ് നി​​ർ​​മാ​​ണം ആ​​രം​​ഭി​​ക്കു​​ക​​യോ റെ​​ഡ്‌​​ക്രോ​​സ് സൊ​​സൈ​​റ്റി​​യി​​ൽ ഹാ​​ളി​​ൽ​നി​​ന്ന് മാ​​റു​​ക​​യോ ചെ​​യ്തി​​ട്ടി​ല്ല.


ഇ​​വി​​ടെ​നി​​ന്നു ല​​ഭി​​ച്ചി​​രു​​ന്ന വാ​​ട​​ക​​കൊ​​ണ്ടാ​​ണ് റെ​​ഡ്‌​​ക്രോ​​സ് സോ​​സൈ​​റ്റി​​യു​​ടെ ചി​​കി​​ത്സാ സ​​ഹാ​​യ​​മു​​ൾ​​പ്പെ​​ടെ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. ഇ​​പ്പോ​​ൾ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളൊ​​ക്കെ നി​​ല​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. വാ​​ട്ട​​ർ ചാ​​ർ​​ജ് അ​​ട​​യ്ക്കാ​​തി​​രു​​ന്ന​​തി​​നാ​​ൽ ക​​ണ​​ക്ഷ​​ൻ വിഛേ​​ദി​​ക്കു​​മെ​​ന്ന് വാ​​ട്ട​​ർ അ​​ഥോ​​റി​​റ്റി ഉ​​ദ്യോ​​ഗ​​സ്ഥ​ർ ചെ​​യ​​ർ​​മാ​​നെ അ​​റി​​യി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.