എം​ജി സൗ​ത്ത് സോ​ൺ വ​നി​താ ഷ​ട്ടി​ൽ: പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ് ജേ​താ​ക്ക​ൾ
Sunday, October 6, 2024 3:59 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജി​ൽ ന​ട​ന്ന പ്ര​ഥ​മ എം​ജി സ​ർ​വ​ക​ലാ​ശാ​ലാ സൗ​ത്ത് സോ​ൺ വ​നി​താ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ൽ പാ​ലാ അ​ൽ​ഫോ​ൻ​സ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. ഈ​രാ​റ്റു​പേ​ട്ട എം​ഇ​എ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും അ​മ​ല​ഗി​രി ബി​കെ കോ​ള​ജ് നാ​ലാം സ്ഥാ​ന​വും നേ​ടി.

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 15 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മ​ത്സ​ര​ത്തി​ൽ ആ​ദ്യ നാ​ലു സ്ഥാ​നം നേ​ടി​യ ടീ​മു​ക​ൾ എ​റ​ണാ​കു​ള​ത്ത്‌ ന​ട​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ ഇ​ന്‍റ​ർ സോ​ൺ മ​ത്സ​ര​ത്തി​ന് യോ​ഗ്യ​ത നേ​ടി.


പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി ജോ​സ​ഫ് മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ർ​സാ​ർ റ​വ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി, കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി പ്ര​വീ​ൺ ത​ര്യ​ൻ, അ​ശ്വി​നി ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.