ഗ്ലോ​ബ​ല്‍ ക്ലാ​സ് റൂം: ​ഫു​ള്‍​ബ്രൈ​റ്റ് അ​ധ്യാ​പ​ക​ര്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ൽ
Monday, July 8, 2024 10:49 PM IST
പാ​ലാ: അ​മേ​രി​ക്ക​യി​ലെ ഫു​ള്‍​ബ്രൈ​റ്റ് ടീ​ച്ചേ​ഴ്‌​സി​ന്‍റെ ഗ്ലോ​ബ​ല്‍ ക്ലാ​സ് റൂം ​പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി ആ​മി കാ​ന്‍​ട്രെ​ല്‍, മ​രി​യ പ്രി​സ്റ്റ​ണ്‍ എ​ന്നീ അ​ധ്യാ​പ​ക​ര്‍ പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​ത്തി. ഫു​ള്‍ ബ്രൈ​റ്റ് ടീ​ച്ചേ​ഴ്‌​സ് സ​ന്ദ​ര്‍​ശി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​ക വി​ദ്യാ​ല​യ​മാ​ണ് പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍.

ക്ലാ​സ് റൂം ​സ​ന്ദ​ര്‍​ശ​നം, കു​ട്ടി​ക​ളു​മാ​യി സം​വാ​ദം, സ​ഹ​അ​ധ്യാ​പ​നം, അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ഭ്യാ​സ രീ​തി​ക​ളു​ടെ അ​വ​ത​ര​ണം, പാ​ഠ്യ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള താ​ര​ത​മ്യ പ​ഠ​ന​വും ച​ര്‍​ച്ച​ക​ളും, പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്ക​ല്‍, സാം​സ്‌​കാ​രി​ക യാ​ത്ര​ക​ള്‍ എ​ന്നി​വ ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും.


സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​മേ​രി​ക്ക​യി​ല്‍​നി​ന്ന് എ​ത്തി​ച്ചേ​ര്‍​ന്ന ഫു​ള്‍ ബ്രൈ​റ്റ് അ​ധ്യാ​പ​ക​ര്‍​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. തു​ട​ര്‍​ന്നു​ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ.​ഡോ. ജോ​സ് കാ​ക്ക​ല്ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ റെ​ജി​മോ​ന്‍ കെ. ​മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​റെ​ജി തെ​ങ്ങും​പ​ള്ളി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​സി. ത​ങ്ക​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗിച്ചു.